കണ്ണശ്ശ സ്മാരകം
മലയാള സാഹിത്യചരിത്രത്തിൽ പാട്ടുപ്രസ്ഥാനത്തിന്റെ കാലഘട്ടത്തിൽ ജീവിച്ചിരുന്ന പ്രശസ്തരായ മൂന്ന് കവികളെയാണ് കണ്ണശ്ശ കവികൾ അഥവാ നിരണം കവികൾ എന്ന് വിളിക്കുന്നത്. പത്തനംതിട്ട ജില്ലയിലെ തിരുവല്ലയ്ക്കടുത്തുള്ള നിരണം എന്ന ഗ്രാമത്തിലെ 'കണ്ണശ്ശൻ പറമ്പ്' ഇവരുടെ ജന്മസ്ഥലമായി കരുതപ്പെടുന്നു.
പതിനാലാം നൂറ്റാണ്ടിനും പതിനഞ്ചാം നൂറ്റാണ്ടിനും ഇടയിലാണ് (ഏകദേശം 1350 - 1450) ഇവർ ജീവിച്ചിരുന്നതെന്ന് ഉള്ളൂർ പരമേശ്വരയ്യർ നിരീക്ഷിക്കുന്നു.