ഓപ്പറേഷൻ തൂഫാൻ 2.0
October 1, 2026
കേരള സർക്കാരിന്റെ ഓപ്പറേഷന് തൂഫാന് പദ്ധതിയുടെ രണ്ടാം ഘട്ടമായ ഓപ്പറേഷന് തൂഫാന്2.0 യുടെ സംസ്ഥാന തല ഉദ്ഘാടനം ബഹു. തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രിയുടെ സാന്നിദ്ധ്യത്തില് ബഹു ആഭ്യന്തര വകുപ്പ് മന്ത്രി 2026 സെപ്റ്റംബർ 28ാം തീയതി രാവിലെ 11 മണിക്ക് മലപ്പുറം ജില്ലയിലെ എ ആര് നഗർ ഗ്രാമപഞ്ചായത്തില് വച്ച് നിർവ്വഹിക്കുകയുണ്ടായി.ഓപ്പറേഷന് തൂഫാന് രണ്ടാം ഘട്ടം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സജീവ പങ്കാളിത്തത്തോടു കൂടി വിജയിപ്പിുക എന്നതാണ് പദ്ധതിയുടെ ഉദ്ദേശ ലക്ഷ്യം.സംസ്ഥാന തല ഉദ്ഘാടനത്തിനോട് അനുബന്ധിച്ച് കടപ്ര ഗ്രാമപഞ്ചായത്ത് തലത്തിലും പ്രസ്തുത പദ്ധതിയുടെ ഉദ്ഘാടനം ഇന്നേ ദിവസം നിർവ്വഹിച്ചു.സംസ്ഥാനതല ഉദ്ഘാടന ചടങ്ങ് പൊതു ജനങ്ങള്ക്കാസയി പഞ്ചായത്ത് തല യോഗത്തില് ലൈവ് ആയി പ്രദർശിപ്പിച്ചു.പഞ്ചായത്ത്തല ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്ട ശ്രീമതി ലിജി ആർ പണിക്കർ നിർവ്വഹിച്ചു.ഓപ്പറേഷന് തൂഫാന്റെ ചുമതലയുള്ള പോലീസ് സബ് ഇന്സ്പെിക്ടർ ശ്രീമതി ധന്യ കേരള പോലീസും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ചേർന്ന് നടത്തുന്ന ലഹരി വിരുദ്ധ പദ്ധതിയുടെ വിശദാംശങ്ങള് വിവരിച്ചു.കടപ്ര ഗ്രാമപഞ്ചായത്ത് തലത്തില് 7 വ്യക്തികളെ തൂഫാന് വാരിയേഴ്സായി അംഗീകരിക്കുകയും അവര്ക്ക് തൂഫാന് വാരിയര് എന്ന ബാഡ്ജ് ചടങ്ങില് വച്ച് നല്കുകകയും ചെയ്തു.തുടര്ന്ന് ഗ്രാമപഞ്ചായത്ത് ആഫീസിന് മുന്പിഡല് തൂഫാന് ഫ്ളാഗ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്ം ഉയർത്തി.ചടങ്ങില് എല്ലാവര്ക്കും പ്രസിഡന്റ് തൂഫാന് പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും എല്ലാവരും അത് ഏറ്റു ചൊല്ലുകയും ചെയ്തു.ചടങ്ങ് 12.45 പിഎം ഓടെ പര്യവസാനിച്ചു